¡Sorpréndeme!

ബംഗളൂരുവില്‍ കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം നടത്തിയ മലയാളികള്‍ അറസ്റ്റില്‍ | Oneindia Malayalam

2017-11-09 64 Dailymotion


Malayalees Arrested In Bangalore For Making Fake Currency

കര്‍ണാടകയിലെ ഹൊസൂരില്‍ കള്ളനോട്ട് കേന്ദ്രം നടത്തിയ മലയാളികള്‍ അറസ്റ്റില്‍. 31.40 ലക്ഷം രൂപയുടെ കള്ളനോട്ടാണ് കണ്ടെത്തിയത്. മൂന്ന് മലയാളികളാണ് പൊലീസിന്‍റെ പിടിയിലായത്. പൂഞ്ഞാര്‍, കാഞ്ഞങ്ങാട് സ്വദേശികളാണ് അറസ്റ്റിലായത്. ഇവര്‍ നിര്‍മിച്ച ഒരു കോടിയിലധികം രൂപയുടെ കള്ളനോട്ട് കേരളത്തിലും ബെംഗളൂരുവിലുമായി വിതരണം ചെയ്തതായി അന്വേഷണത്തിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 19.40 ലക്ഷം രൂപ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകളും 12 ലക്ഷം രൂപയ്ക്കുള്ള അഞ്ഞൂറിന്റെ നോട്ടുകളുമാണ് പിടിച്ചെടുത്തത്. ഹൊസൂരിനു സമീപം വീട് വാടകയ്ക്കെടുത്തായിരുന്നു കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം നടത്തി വന്നിരുന്നത്. പ്രിന്ററുകള്‍, രണ്ട് ലാപ്ടോപ്പ്, ഒരു സ്‌കാനര്‍, സ്‌ക്രീന്‍ പ്രിന്റിനുള്ള ഉപകരണം തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്. ഗോള്‍ഡ് ജോസഫ്, ഷിഹാബ്, വിപിന്‍ എന്നിവരെയാണ് പിടികൂടിയത്. . ഗോള്‍ഡ് ജോസഫാണ് സംഘത്തിലെ തലവന്‍.